2017 January 20 Friday
നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആകണം
-മുഹമ്മദ് നബി (സ്വ)

കെ.എം.സി.സി കാരുണ്യ സ്പര്‍ശം ധനസഹായ വിതരണം ഇന്ന്

 

അത്തോളി: തലക്കുളത്തൂര്‍ ഗ്ലോബല്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന കാരുണ്യസ്പര്‍ശം 2017 നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം ഇന്നു വൈകിട്ട് നടക്കും. അണ്ടിക്കോട് മിയാമി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്രാഹിം ഹസന്‍ പുറക്കാട്ടിരി അധ്യക്ഷനാകും. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ ധനസഹായ വിതരണം നടത്തും.
ഡോ. എം.കെ മുനീര്‍ എം.എല്‍.എ കലണ്ടര്‍ പ്രകാശനവും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി ഗ്ലോബല്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പ് വിതരണവും നിര്‍വഹിക്കും. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ മുഖ്യാതിഥിയാകും. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല എന്നിവര്‍ സംബന്ധിക്കും. ശേഷം മാപ്പിള കലാവിരുന്ന് അരങ്ങേറും. ഇബ്രാഹിം ഹസന്‍ പുറക്കാട്ടിരി, കെ.കെ ഉമ്മര്‍ ഹാജി, കെ. ഫൈജാസ്, നജീബ് അന്നശ്ശേരി, ഷറഫുദ്ദീന്‍ വള്ളില്‍, എം.പി ഫൈസല്‍, എം.പി അബ്ദുല്ല, കെ. നവാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.