2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കെ.എം മാണിക്കെതിരേ വീണ്ടും ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്

തിരുവനന്തപുരം: കെ.എം മാണിക്കെതിരേ വീണ്ടും ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. 2015ല്‍ നടത്തിയ സമൂഹവിവാഹം സംബന്ധിച്ചാണ് അന്വേഷണം. വിവാഹം അഴിമതി പണം ഉപയോഗിച്ചാണെന്ന പാരാതിയിന്മേലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് അന്ന് സമൂഹവിവാഹം നടത്തിയത്. 150 വിവാഹങ്ങളാണ് അന്ന് നടത്തിയത്. ദമ്പതിമാര്‍ക്ക് അഞ്ചു പവനും ഒന്നര ലക്ഷം രൂപയും നല്‍കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.