2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കെവിന്‍ വധം: എ.എസ്.ഐയെ പിരിച്ചുവിട്ടു, അപൂര്‍വ നടപടി

 

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയില്‍നിന്നു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എ.എസ്.ഐ ടി.എം ബിജുവിനെ സര്‍വിസില്‍നിന്നു പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പൊലിസ് മേധാവി എസ്. ഹരിശങ്കറിന്റേതാണ് നടപടി. ഇയാളോടൊപ്പമുണ്ടായിരുന്ന പൊലിസ് ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങളും റദ്ദാക്കി.
കൃത്യവിലോപത്തിന് ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്ന എം.എസ് ഷിബു, റൈറ്റര്‍ സണ്ണിമോന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം നടന്നുവരികയാണെന്നും എസ്.പി അറിയിച്ചു. കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയുടെ ഗണത്തില്‍പ്പെടുത്തി വിചാരണ ആരംഭിക്കാനിരിക്കെയാണ് പൊലിസുകാര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അക്രമിസംഘം കെവിനെ തട്ടിക്കൊണ്ടുപോകാനെത്തിയപ്പോള്‍ ഗാന്ധിനഗര്‍ എ.എസ്.ഐയും ഡ്രൈവറും സംഘത്തിന്റെ പക്കല്‍നിന്നു കൈക്കൂലി വാങ്ങിയതായി ഐ.ജി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് കെവിനൊപ്പമുണ്ടായിരുന്ന ബന്ധു അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.