2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

കെല്‍ട്രോണില്‍ മാധ്യമ പഠനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:  സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷാ  ക്ഷണിക്കുന്നു. പോസ്റ്റ്  ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (1 വര്‍ഷം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ  ഇന്‍ മാസ് കമ്മ്യുണിക്കേഷന്‍ ആന്റ് ജേണലിസം (1 വര്‍ഷം) കോഴ്‌സുകളിലേക്ക് അംഗീകൃത  ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ പരീഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  

കോഴ്‌സിന്റെ ഭാഗമായി വിവിധ  മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനവും നല്‍കും. പ്രായപരിധി  27 വയസ്സ്. ക്ലാസ്സുകള്‍ കോഴിക്കോട്, തിരുവനന്തപുരം, സെന്ററുകളില്‍ സപ്തംബറില്‍  ആരംഭിക്കും. അപേക്ഷാ ഫോം കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലും www.ksjms.org  വെബ്‌സൈറ്റിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ  പകര്‍പ്പും കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ  പേരില്‍   തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി.ഡി സഹിതം ആഗസ്റ്റ് 30നകം  സെന്ററുകളില്‍  ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് 8137969292, 9544958182.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.