2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കെല്‍ട്രാക് ഡിപ്ലോമ; 25 വരെ അപേക്ഷ സമര്‍പ്പിക്കാം

കേരളാ വ്യവസായ വകുപ്പിന്റെയും കെല്‍ട്രോണിന്റെയും നേതൃത്വത്തില്‍ എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ ‘കെല്‍ട്രാക് ‘ നടത്തുന്ന മൂന്നു പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 25 വരെ അപേക്ഷ സ്വീകരിക്കും. എന്‍ട്രസ് ടെസ്റ്റ് 29നു നടക്കും. ക്ലാസുകള്‍ ജൂലൈ നാലിനു തുടങ്ങും. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
പ്രോഗ്രാമുകള്‍: 1. ഡിപ്ലോമ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ് (നാലു വര്‍ഷം)
2. ഡിപ്ലോമ ഇന്‍ മാനുഫാക്ചറിങ് ടെക്‌നോളജി (മൂന്നു വര്‍ഷം)
3. പോസ്റ്റ് ഡിപ്ലോമ ഇന്‍ ടൂള്‍ ഡിസൈന്‍ (ഒരു വര്‍ഷം)
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 04782871406. വെബ്‌സൈറ്റ്: www.ke-ltrac.org-


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.