2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കെയ്‌നിന്റെ ചിറകിലേറി കിവികള്‍

 

ന്യൂസിലന്‍ഡിന് നാല് വിക്കറ്റ് ജയം
ദക്ഷിണാഫ്രിക്ക 241(6)
കെയ്ന്‍ വില്യംസണ്‍ 102* (137)

ബെര്‍മിങ്ഹാം: നിലനില്‍പ്പ് തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ്. അവസാനം വരെ പൊരുതിയെങ്കിലും നാ ലു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറി പ്രകടനമാണ് ന്യൂസിലന്‍ഡിനെ വിജയതീരത്ത് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. പിച്ചിലെ ഈര്‍പ്പത്തെ തുടര്‍ന്നു വൈകി തുടങ്ങിയ കളി 49 ഓവറാക്കി ചുരുക്കിയിരുന്നു. ടോസിനു ശേഷം കിവികള്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (67), ഹാഷിം അംല (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 64 പന്തില്‍ മൂന്നു സിക്‌സറും ര@ണ്ടു ബൗണ്ട@റികളുമടക്കമാണ് ഡ്യുസെന്‍ ടീമിന്റെ അമരക്കാരനായത്. 83 പന്തില്‍ നാലു ബൗ@ണ്ടറികളടങ്ങിയതായിരുന്നു അംലയുടെ ഇന്നിങ്‌സ്. എയ്ഡന്‍ മര്‍ക്രാം (38), ഡേവിഡ് മില്ലര്‍ (36), നായകന്‍ ഫഫ് ഡുപ്ലെസി (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ക്വിന്റണ്‍ ഡികോക്ക് അഞ്ച് റണ്‍സുമായി മടങ്ങി.
മൂന്നു വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനാണ് കിവി ബൗളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്. കൃത്യമായ ബൗളിങ്ങിലൂടെ കിവീസ് ബൗളിങ്‌നിര ദക്ഷിണാഫ്രിക്കയെ വരിഞ്ഞു കെട്ടി. പലപ്പോഴും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ റണ്‍സെടുക്കാന്‍ കഷ്ടപ്പെട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കം പതറിയെങ്കിലും മധ്യനിര പിടിച്ച് നിന്നു. 59 പന്ത് നേരിട്ട മാര്‍ട്ടില്‍ ഗുപ്റ്റില്‍ 35 റണ്‍സെടുത്തു. അഞ്ച് പന്തില്‍ നിന്ന് ഒന്‍പത് റണ്‍സെടുത്ത് കോളന്‍ മന്റോ പവലിയനിലേക്ക് മടങ്ങി. റോസ് ടെയ്‌ലറും ടോം ലാതമും ഒരു റണ്‍സുമായ മടങ്ങിയപ്പോള്‍ ജെയിംസ് നീശാമും കെയ്ന്‍ വില്യംസണുമാണ് പിടിച്ചുനിന്നത്. അഞ്ചാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണും നീശാമും ചേര്‍ന്ന് സ്‌കോര്‍ പതുക്കെ ചലിപ്പിക്കുന്നതിനിടെ ന്യൂസിലന്‍ഡിന്റെ അഞ്ചാം വിക്കറ്റും പോയി. പിന്നീട് കെയ്ണ്‍ വില്യംസണ്‍ മികച്ച ബാറ്റിങ്ങിലൂടെ ന്യൂ സിലന്‍ഡിനെ വിജയത്തിലെത്തിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.