2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കെജ്‌രിവാളിന് പാരയായി ‘എ.എ.പി’

സമാന പേരില്‍ പാര്‍ട്ടി; എ.എ.പിയുടെ ഹരജിയില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി

 

 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാളിനും പാരയായി അതേ പേരില്‍ മറ്റൊരു പാര്‍ട്ടി. പുതിയ പാര്‍ട്ടിയുടെ പേര് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് എ.എ.പി നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി.
ആപ്കി അപ്നി പാര്‍ട്ടി (പീപ്പിള്‍സ്) എന്ന പേരിലാണ് പുതിയ പാര്‍ട്ടി നിലവില്‍വന്നിരിക്കുന്നത്. ചുരുക്കി ഉപയോഗിക്കുമ്പോള്‍ ഇരു പാര്‍ട്ടികളുടെയും പേര് എ.എ.പി എന്നായിരിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ആംആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ചത്.
പുതിയ പാര്‍ട്ടിയുടെ ആ പേരിലുള്ള രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും പാര്‍ട്ടി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിഗണിച്ചാണ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍ തെരഞ്ഞെടുപ്പ് കമ്മിഷനോടും ആപ്കി അപ്നി പാര്‍ട്ടിയോടും വിശദീകരണം തേടിയത്.
അഡ്വ. അനൂപം ശ്രീവാസ്തവ മുഖേനയാണ് എ.എ.പി ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ ആപ്കി അപ്നി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന എ.എ.പിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.