2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കൃഷിയില്‍ മികവ് കൊയ്ത് ജെസിയും സുഹൃത്തുക്കളും

കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി സണ്ണിയും സുഹൃത്തുക്കളും ചേര്‍ന്ന് ചെയ്ത പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവ്.
ഒഴിവ് സമയം കണ്ടെത്തി നാലര ഏക്കറിലാണ് ഇവര്‍ ഇരുപത് ഇനം പച്ചക്കറികള്‍ ജൈവ രീതിയില്‍ കൃഷി ചെയ്തത്. ബ്രഹ്മഗിരി സൊസൈറ്റിക്കാണ് ഇവര്‍ പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നത്. തിരക്കേറിയ പൊതുപ്രവര്‍ത്തനത്തിനിടയില്‍ വീണു കിട്ടുന്ന സമയം ഉപയോഗപ്പെടുത്തിയാണ് ജെസി സണ്ണി സുഹൃത്തുകള്‍ക്കൊപ്പം മണ്ണിലിറങ്ങി പൊന്ന് വിളയിച്ചത്.ജെസിയും സുഹൃത്തുക്കളായ ആശ സനീഷ്, ശ്രീജ ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് കൃഷി നടത്തുന്നത്. കൂടെ പിന്തുണയുമായി ഉല്ലാസ് അയല്‍ക്കൂട്ടത്തിലെ മറ്റു അംഗങ്ങളും ഉണ്ട്. തരിശുഭൂമിയായിരുന്ന ചോലപ്പുറം വയലില്‍ നാലര ഏക്കര്‍ ഭൂമി കണ്ടെത്തിയാണ് പരീക്ഷണമെന്ന നിലയില്‍ കൃഷി നടത്തിയത്. പഞ്ചായത്ത് വനിതാ ഘടകപദ്ധതിയില്‍ ഉള്‍പെടുത്തി പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയോളം വരുന്ന തൈകള്‍ സൗജന്യമായി നല്‍കി. കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ നിര്‍വഹിച്ചു. സമയമില്ലെന്ന കാരണത്താല്‍ കൃഷിയില്‍ നിന്ന് ആരും മാറി നില്‍ക്കരുതെന്നതാണ് ജെസി സണ്ണിയുടെ നിര്‍ദേശം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.