2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കൂറുമാറിയ അങ്കമാലിയിലെ നാല് മുന്‍ കൗണ്‍സിലര്‍മാര്‍ക്ക് അയോഗ്യത

കൊച്ചി: കൂറുമാറിയതിന് അങ്കമാലി മുനിസിപ്പാലിറ്റിയിലെ നാലു മുന്‍ കൗണ്‍സിലര്‍മാരെ  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളായ എല്‍.സി ആന്റണി (വാര്‍ഡ് 28), സി.കെ,വര്‍ഗ്ഗീസ് (വാര്‍ഡ് 29), മേരിസിറിയക് (വാര്‍ഡ് 19), ജയ ജിബി (വാര്‍ഡ് 23) എന്നിവരെയാണ് അയോഗ്യരാക്കിയത്.  
2014ല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെതിരേ കൗണ്‍സിലര്‍മാരായ പൗലൂസ്, മീര അവറാച്ചന്‍ എന്നിവര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം.  കൂറുമാറ്റ നിരോധന നിയമപ്രകാരം 2016 സെപ്തംബര്‍ ഏഴു മുതല്‍ ആറു വര്‍ഷത്തേക്ക് അംഗമായി തുടരുന്നതില്‍നിന്നും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും കമ്മിഷന്‍ ഇവരെ വിലക്കിയിട്ടുണ്ട്. സ്വതന്ത്രനയി വിജയിച്ച വില്‍സണ്‍ മുണ്ടാടനെതിരായ പരാതി കമ്മിഷന്‍ തള്ളി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.