2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

കൂട്ടുകാര്‍ കൈകോര്‍ത്തു; വിജീഷിന്റെ വീട്ടില്‍ വൈദ്യുതിയെത്തി

കാളികാവ്: കൂട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ മാളിയേക്കലിലെ വിജീഷിന്റെ വീട്ടിലും വൈദ്യുതിയെത്തി. മാളിയേക്കല്‍ യങ് ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരാണ് ‘കൂട്ടുകൂടാം വെളിച്ചം പകരാം’ എന്ന സന്ദേശത്തോടെ വിജീഷിന്റെ വീട് വൈദ്യുതീകരിച്ച് നല്‍കിയത്.
സാമ്പത്തികമായി വളരെയധികം പ്രയാസപ്പെടുന്ന വിജീഷിന്റെ വീട് നിര്‍മാണം പോലും പാതിവഴിയിലാണ്. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞാണ് വീട് വൈദ്യുതീകരിക്കാനായി കൂട്ടുകാര്‍ രംഗത്തിറങ്ങിയത്. ഇതോടെ മാളിയേക്കല്‍ ഗ്രാമത്തിലെ അവസാന വീടും വൈദ്യുതീകരിച്ചതായി ക്ലബ് പ്രവര്‍ത്തകര്‍ പറഞ്ഞു.
വീട്ടിലെ വൈദ്യുതീകരണത്തിന്റെ ഉദ്ഘാടന കര്‍മം ചോക്കാട് ഗ്രാമ പഞ്ചായത്തംഗം എം അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ക്ലബ് ഭാരവാഹികളായ പി.എം മുര്‍ഷിദ്, എ.കെ കോയ, പി സിഹാജ്, മാളിയേക്കല്‍ സഹൃദയ ക്ലബ്ബ് സെക്രട്ടറി കരുവാടന്‍ മുനീര്‍, കപ്പക്കുന്നന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.