2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൂച്ച് ബിഹാര്‍: ഡല്‍ഹി- കേരളം പോരാട്ടം സമനിലയില്‍

ന്യൂഡല്‍ഹി: കേരളവും ഡല്‍ഹിയും തമ്മിലുള്ള കൂച്ച് ബിഹാര്‍ ട്രോഫി അണ്ടര്‍ 19 ക്രിക്കറ്റ് പോരാട്ടം സമനിലയില്‍ അവസാനിച്ചു. 376 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഡല്‍ഹി നാലു വിക്കറ്റ് നഷ്ടത്തില്‍ 240ല്‍ നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ 89 റണ്‍സുമായി ജോണ്ടി സിധുവും 39 റണ്‍സുമായി മയാങ്ക് റാവത്തുമായിരുന്നു ക്രീസില്‍. ഹര്‍ഷ് ത്യാഗി 58 റണ്‍സെടുത്തു. കേരളത്തിനായി ഫനൂസ്, സിജോമോന്‍ ജോസഫ്, ഡരിയല്‍ ഫെരാരിയോ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. കേരളം ആദ്യ ഇന്നിങ്‌സില്‍ 151 റണ്‍സും ഡല്‍ഹി 152 റണ്‍സുമായിരുന്നു കണ്ടെത്തിയത്. കേരളം രണ്ടാം ഇന്നിങ്‌സില്‍ 375 റണ്‍സെടുത്തു. ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓപണര്‍ രോഹന്‍ എസ് കുന്നുമ്മലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹന്‍ 253 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഒരു ലീഡ് സ്വന്തമാക്കിയതിന്റെ ബലത്തില്‍ ഡല്‍ഹിക്ക് മൂന്നു പോയിന്റും കേരളത്തിനു ഒരു പോയിന്റും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.