2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിക്ക് ജില്ലയില്‍ തുടക്കം

കോഴിക്കോട്: കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തി രോഗം തീര്‍ത്തും ഇല്ലാതാക്കാന്‍ ഗൗരവപൂര്‍വമായ സമീപനത്തിനു ജനം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അധ്യക്ഷയായി. ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ശ്രീകുമാര്‍ മുകുന്ദന്‍ പദ്ധതി വിശദീകരിച്ചു.
പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന ടീം രോഗനിര്‍ണയത്തിനായി ജില്ലയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.