2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുഷ്ഠരോഗാശുപത്രി അന്തേവാസികള്‍ക്ക് ബി.പി.എല്‍ കാര്‍ഡ്

കൊച്ചി: കുഷ്ഠരോഗാശുപത്രികളിലെ അന്തേവാസികള്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. നൂറനാട്, കൊരട്ടി, ചേവായൂര്‍ എന്നിവിടങ്ങളിലെ കുഷ്ഠരോഗ കേന്ദ്രങ്ങളില്‍ കഴിയുന്ന രോഗികള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നിഷേധിക്കുന്നു എന്നാരോപിച്ച് വന്ന വാര്‍ത്തയെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്നതോടെ കുഷ്ഠരോഗ കേന്ദ്രങ്ങളില്‍ കഴിയുന്ന രോഗികളായ ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ എ.പി.എല്‍ കാര്‍ഡുകാരായി മാറിയതിനെ തുടര്‍ന്നാണ് റേഷന്‍ സാധനങ്ങള്‍ നിഷേധിച്ചത്. ത്വക് രോഗാശുപത്രികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് നിലവില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റേഷന്‍ സാധനങ്ങള്‍ നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
മാര്‍ച്ച് 31 ന് മുന്‍പായി ബി.പി.എല്‍ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തതായും ചീഫ് സെക്രട്ടറി അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.