2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കുവൈത്തിലെ ജി.സി.സി കൂട്ടായ്മയില്‍ ഖത്തറിനൊപ്പം ബഹ്‌റൈനും

റഹ്മാനി കൊമ്പംകല്ല്

മനാമ: ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം തുടരവെ, കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജി.സി.സി)രാജ്യങ്ങളിലെ ഉന്നത സൈനിക കൂട്ടായ്മയില്‍ ബഹ്‌റൈന്‍ പങ്കെടുത്തു.

ബിഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റ്‌നന്റ് ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അല്‍നുഐമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യോഗത്തില്‍ പങ്കെടുത്തത്. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനായി അംഗരാജ്യങ്ങള്‍ക്കിടയില്‍ സൈനിക സഹകരണം ശക്തിപ്പെടുത്തേണ്ട ആവശ്യകതയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജിസിസി ഉച്ചകോടികളില്‍ ഖത്തറുണ്ടെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ബഹ്‌റൈന്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കുറക്കാന്‍ സഹായകമാകുമെന്നും അനുരജ്ഞന ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.