2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കുളത്തിലെ ചെളിയില്‍ പൂണ്ട കാട്ടാനകള്‍ക്ക് രക്ഷകരായി വനംവകുപ്പ്

മേപ്പാടി: കുളത്തിലെ ചെളിയില്‍ പൂണ്ട കാട്ടാനകള്‍ക്ക് രക്ഷകരായി വനംവകുപ്പ്.  സൗത്ത് വയനാട് ഡിവിഷനില്‍ മേപ്പാടി റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന കുന്നമ്പറ്റ മഹാവീര്‍ എസ്റ്റേറ്റിനകത്തുള്ള കുളത്തില്‍ വെള്ളം കുടിക്കുന്നതിനായി എത്തിയ കാട്ടാനകള്‍ കുളത്തിലെ ചളിയില്‍ പൂണ്ടതിനെത്തുടര്‍ന്നാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്.
പ്രസ്തുത ഭാഗത്ത് നിലവില്‍ കാണപ്പെടുന്ന ഒന്‍പത് കാട്ടാനകളില്‍ മൂന്ന് വലിയ ആനകളും ഒരു കുട്ടിയാനയുമാണ് കുളത്തിലെ ചതുപ്പിലകപ്പെട്ടത്. കുളത്തില്‍ നിന്നും കരകയറാനാവാതെ ഏകദേശം അഞ്ച് മണിക്കൂറോളം നിലയുറപ്പിച്ച കാട്ടാനകളെ മണ്ണു മാന്തിയന്ത്രത്തിന്റെയും വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫിന്റെയും വാച്ചര്‍മാരുടെയും കഠിന പ്രയത്‌നത്താലാണ് തിരികെ കാട്ടിലേക്ക് കയറ്റി വിട്ടത്. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറായ കെ. ബാബുരാജ്, വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി അഭിലാഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ പി. ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി. സുനില്‍കുമാര്‍ താല്‍ക്കാലിക വാച്ചറായ മാനു എന്നിവരാണ് രക്ഷാദൗത്യ സംഘത്തിലുണ്ടായിരുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.