2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

കുല്‍ഭൂഷണ്‍ കേസ് സി.പി.ഇ.സി അട്ടിമറിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗം: പാകിസ്താന്‍

ഇസ്‌ലാമാബാദ്: ചൈനാ-പാക് സാമ്പത്തിക ഇടനാഴി(സി.പി.ഇ.സി) പദ്ധതി അട്ടിമറിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമാണ് കുല്‍ഭൂഷണ്‍ ജാദവ് കേസെന്ന് പാകിസ്താന്‍. കേസില്‍ കൂടുതല്‍ കാര്യക്ഷമമായ തെളിവുകളുമായി അന്താരാഷ്ട്ര കോടതിയില്‍ എത്തുമെന്നും പാകിസ്താന്‍ അറിയിച്ചു. പാക് ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദീര്‍ഘകാലത്തെ സൗഹൃദത്തിന്റെ ഫലമായി രൂപപ്പെട്ടതാണ് ചൈനാ-പാക് സാമ്പത്തിക ഇടനാഴി പദ്ധതിയെന്നും അത് ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാരപ്രവര്‍ത്തനം ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണിന് പാകിസ്താന്‍ വധശിക്ഷ പ്രഖ്യാപിച്ച നടപടി കഴിഞ്ഞ മെയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.