2020 January 27 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കുലുങ്ങാതെ നാഗമ്പടം റെയില്‍വേ മേല്‍പ്പാലം

കോട്ടയം : റെയില്‍-റോഡ് ഗതാഗതം തടഞ്ഞ് വന്‍ സജ്ജീകരണത്തോടെ നാഗമ്പടം പാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ നടത്തിയ നീക്കം പാഴ്‌വേലയായി.
ചെന്നൈയില്‍ നിന്നെത്തിയ സ്വകാര്യകമ്പനിയുടെ നടപടികളെല്ലാം പാളിയപ്പോള്‍ പാഴായത് ജനങ്ങളുടെ വിലപ്പെട്ട സമയവും.കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഒരു ദിവസത്തേക്കും നാഗമ്പടം പുതിയ പാലത്തിലൂടെയുള്ള റോഡ് ഗതാഗതം രണ്ടരമണിക്കൂറോളവും തടഞ്ഞായിരുന്നു നടപടി.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുളള നീക്കം ഇതേ തുടര്‍ന്ന്്്് തല്‍ക്കാലത്തേക്ക്് ഉപേക്ഷിച്ചു.പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായിരുന്നു ഇത്. രാവിലെ മുതല്‍ ഇതിനായുളള തയാറെടുപ്പായിരുന്നു. ആദ്യം രാവിലെയും പിന്നീട്് വൈകിട്ടും നടത്തിയ ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പാലം പൊളിക്കാനുള്ള പുതിയ രീതിയും തിയതിയും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നാഗമ്പടത്ത്് പുതിയ മേല്‍പ്പാലം നിര്‍മിച്ചതോടെയാണ് സ്‌റ്റേഡിയത്തിന് സമീപമുളള പഴയ പാലം തകര്‍ക്കാന്‍ തീരുമാനിച്ചത്്. പുതിയ പാലത്തിന് ബലക്ഷയം ഏല്‍്ക്കാതെ നിയന്ത്രിത സ്‌ഫോടനമാണ് തീരുമാനിച്ചത്്. തമിഴ്‌നാട് തിരുപ്പൂര്‍ ആസ്ഥാനമായുളള കമ്പനിയാണ് ഇതിലേക്കായി എത്തിയത്.
ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം പൊളിക്കാനായിരുന്നു തീരുമാനമെങ്കിലു സാങ്കേതിക തകരാറിനെ തുടര്‍ന്നു ആദ്യ ശ്രമം തന്നെ പരാജയപ്പെട്ടു. ആദ്യസ്‌ഫോടനത്തില്‍ പുകപടലം ഉയര്‍ന്നെങ്കിലും പാലത്തിന് ഇളക്കം സംഭവിച്ചില്ല.
പാലത്തിന്റെ കിഴക്കുവശത്തായിരുന്നു ഇത്്. വീണ്ടും സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പാലം പൊളിക്കാനുള്ള തീരുമാനവുമായി അധികൃതര്‍ മുന്നോട്ടുപോയി. തുടര്‍ന്ന് അഞ്ചു മണിയോടെ നടത്തിയ രണ്ടാം സ്‌ഫോടനത്തിലും പാലം തകരാതിരുന്നതിനെ തുടര്‍ന്നാണ് ശ്രമം ഉപേക്ഷിച്ചത്. രണ്ടു സ്‌ഫോടനത്തിനും പാലം തകര്‍ന്നില്ലെങ്കിലും ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
വന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷിതമായ ‘ഇംപ്ലോസീവ്’ മാര്‍ഗമാണ് നാഗമ്പടം പാലത്തിലും പരീക്ഷിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News