2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കുലശേഖരപുരം ഇനി സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമം

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്ത് സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമമായി പ്രഖ്യാപിച്ചു. രാസവളത്തിന്റെയും കീടനാശിനികളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചുള്ള ഉത്തരവാണ് നടപ്പാക്കിവരുന്നത്.
ഇപ്പോള്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 25 ഹെക്ടര്‍ സ്ഥലത്ത് പൂര്‍ണമായും ജൈവ പച്ചക്കറി ഉല്‍പാദനത്തിനു തുടക്കം കുറിച്ചത്. ഓച്ചിറ ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് ഇന്നവേറ്റീവ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ കുലശേഖരപുരം പുത്തന്‍തെരുവിന് വടക്ക് ദേശീയ പാതയോരത്ത് ആധുനിക രീതിയിലുള്ള ഒരു പച്ചക്കറി വില്‍പ്പനശാല പ്രവര്‍ത്തനം ആരംഭിച്ചത്.
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ചന്ദ്രിക കുമാരി, അസി. ഡയരക്ടര്‍ ബി. ശ്രീകുമാരി, വാര്‍ഡ് മെമ്പര്‍ എച്ച്.എ സലാം, കൃഷി ഓഫിസര്‍ വി.ആര്‍ ബിനേഷ്, ദിലീപ്, വേണുനാഥ് തുടങ്ങിയവര്‍  സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.