2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിയാകും: ടി.പി പീതാംബരന്‍

കൊച്ചി: ഫോണ്‍ കെണി വിഷയത്തില്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ എ.കെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. ശശീന്ദ്രന്റെ മടങ്ങിവരവിനെ സി.പി.ഐ എതിര്‍ക്കുമെന്ന് കരുതുന്നില്ല. മന്ത്രിസ്ഥാനത്തിന് അര്‍ഹതയുള്ള നേതാവാണ് ശശീന്ദ്രനെന്നും അദ്ദേഹം പറഞ്ഞു.
സംഭവം അന്വേഷിച്ച ആന്റണി കമ്മിഷന്‍ നാളെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. രാവിലെ 9.30ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. ചാനല്‍ ലേഖികയോട് ശശീന്ദ്രന്‍ അശ്ലീലച്ചുവയോടെ സംസാരിച്ച സംഭവമാണ് കമ്മിഷന്‍ അന്വേഷിച്ചിരുന്നത്.
മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ആറു മാസംകൂടി കാലാവധി നീട്ടിനല്‍കിയിരുന്നു. ഡിസംബര്‍ 31നാണ് കമ്മിഷന്റെ കാലാവധി കഴിയുന്നത്.
സംഭവത്തിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ നിയമനടപടി ശുപാര്‍ശ ചെയ്യാനാണ് കമ്മിഷനെ നിയോഗിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.