2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

‘കുറിപ്പില്‍’ കളവുപറയുന്നതാര്? വി.എസോ യെച്ചൂരിയോ

തിരുവനന്തപുരം/ന്യൂഡെല്‍ഹി: സത്യപ്രതിജ്ഞാ വേളയിലെ ‘കുറിപ്പ്’ വിവാദത്തില്‍ ആറു ദിവസത്തിനു ശേഷം പ്രതികരണവുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ട് അങ്ങനെയൊരു കുറിപ്പ് താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കിക്കൊണ്ടു വി.എസ് രംഗത്തുവന്നതോടെ വി.എസ് പറയുന്നതാണോ അതോ കുറിപ്പ് കിട്ടിയെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നതാണോ വസ്തുതയെന്ന ചോദ്യം ബാക്കിയായി.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങിനിടെ തിരുവനന്തപുരത്തു വച്ചാണ് സി.പി.എമ്മില്‍ ‘കുറിപ്പ്’ വിവാദം ആരംഭിക്കുന്നത്. കാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ ഉപദേഷ്ടാവ് സ്ഥാനവും എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി.എസ് സീതാറാം യെച്ചൂരിക്ക് നല്‍കിയെന്നാണ് ആരോപണമുയര്‍ന്നത്. മകന്‍ അരുണ്‍കുമാര്‍ എഴുതിയ കുറിപ്പ് പെഴ്‌സണല്‍സ്റ്റാഫ് വഴി സത്യപ്രതിജ്ഞ നടക്കുന്ന ചടങ്ങിനിടെ വി.എസിന് എത്തിച്ചുനല്‍കുകയായിരുന്നുവെന്നായിരുന്നു ആക്ഷേപം. ഈ കുറിപ്പ് വി.എസ് വായിച്ചശേഷം യെച്ചൂരിക്ക് നല്‍കുകയായിരുന്നു. വി.എസ് കുറിപ്പ് വായിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ സ്ഥാനങ്ങള്‍ നല്‍കിക്കൊണ്ടുള്ള കുറിപ്പ് യെച്ചൂരി വി.എസിന് നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.