
സാന്‍ ഫ്രാന്‍സിസ്കോ: ‘ഫാല്‍ക്കണ്‍ ഹെവി’ റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിനു പിറകെ പുതിയ ആശയവുമായി അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പെയ്സ് എക്സ്. ആഗോളാടിസ്ഥാനത്തില്‍ ചുരുങ്ങിയ ചെലവില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുകയാണ് കമ്പനി.
‘സ്റ്റാര്‍ലിങ്ക് ‘ എന്നു പേരിട്ട ഉപഗ്രഹം 17നു വിക്ഷേപിക്കുമെന്ന് സ്പെയ്സ് എക്സ് വൃത്തങ്ങള്‍ അറിയിച്ചു. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് വ്യോമതാവളത്തില്‍നിന്ന് ഫാല്‍ക്കണ്‍ ഒന്‍പത് റോക്കറ്റിലാണ് മൈക്രോ സോഫ്റ്റ് 2എ, 2ബി എന്നിങ്ങനെയുള്ള ബഹിരാകാശ പേടകങ്ങള്‍ വിക്ഷേപിക്കുന്നത്.
ബഹിരാകാശത്ത് ആയിരക്കണക്കിന് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2020ഓടെ ഇതിന്റെ പ്രവര്‍ത്തനം ഭാഗികമായി ആരംഭിക്കാനും പദ്ധതിയുണ്ട്. സ്റ്റാര്‍ലിങ്കുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സ്പെയ്സ് എക്സ് വൃത്തങ്ങള്‍ തയാറായിട്ടില്ല.