
പാണ്ടിക്കാട്: കുരുമുളക് കൊടികളിലെ തിരികള്പഴുത്ത് വിളവെടുപ്പ് ആരംഭിക്കാനിരിക്കെ കഴിഞ്ഞഒരാഴ്ചയായി കറുത്ത പെന്നിന്റെ വിലയില്‍ കുറവ്വന്നത് കുരുമുളക് കര്‍ഷകരെ ആശങ്കയിലാക്കി.
ആഴ്ചകള്‍ക്ക് മുമ്പ് കുരുമുളക് വിലനിത്യേനെ കൂടിവന്നിരുന്നത് കഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ്രുതവാട്ടരോഗം ബാധിച്ച്വലിയ തോട്ടങ്ങള്‍ അപ്പാടെ നശിച്ചുപോയിനിരാശരായി കുരുമുളക് കൃഷിയില്‍ നിന്ന് പിന്മാറിയ കര്‍ഷകര്‍ വില ഉയര്‍ന്നു തുടങ്ങിയതോടെ വീണ്ടുംകുരുമുളക് കൃഷി പുനരുജ്ജീവിപ്പിക്കുന്ന തിരക്കിലായിരുന്നു.
കൃഷിഭവനുകളിലൂടെ ആയിരക്കണക്കിന്ന് വേരുപിടിച്ച തൈകള്‍ വിതരണംനടത്തിയതിന് ശേഷവും ഇനിയും കുരുമുളക്നടീല് വസ്തുവിന് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന കര്‍ഷകര്‍ അനവധിയുണ്ട്. റബറിന് വിത്തകര്ച്ച നേരിട്ടതോടെ ചില കര്‍ഷകര്‍ റബര്‍മരത്തില്‍ വരെ കുരുമുളക് കൊടി കയറ്റിയിരുന്നു.