2017 December 10 Sunday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

‘കുയിലി’നെ തിരിച്ചറിഞ്ഞ സുപ്രഭാതം

ജമാലുദ്ധീന്‍ മുഹമ്മദ് വി.കെ പടി

സുപ്രഭാതം പ്രസിദ്ധീകരിച്ച ‘കാക്കിക്കുള്ളിലെ കാവി മുട്ട’ എന്ന ലേഖനം കൂടുതല്‍ പ്രശംസയര്‍ഹിക്കുന്നു. തെറ്റായ തെളിവിന്റെ അകമ്പടിയോടെ മതസ്പര്‍ധ ഇളക്കിവിടുന്ന തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തിയ ഐ.പി.എസ് ഓഫിസര്‍ സെന്‍കുമാറിനെതിരേയുള്ള സാഹിത്യത്തില്‍ മുക്കിയെടുത്ത ഒളിയമ്പായിരുന്നു ആ ലേഖനം. സെന്‍കുമാറിന്റെ വിവാദ പരാമര്‍ശം വെണ്ടയ്ക്കാക്ഷര തലക്കെട്ടാക്കാന്‍ പല നാലാം തൂണുകളും മടിച്ച് നിന്നപ്പോള്‍ സുപ്രഭാതത്തിന്റെ തുറന്ന നിലപാട് സ്തുത്യര്‍ഹമാണ്.
കുറച്ച് മാസം മുമ്പു വരെ താഴെവച്ചാ ഉറുമ്പരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും വിധത്തില്‍ കൊണ്ടുനടന്നതായിരുന്നു കേരള സമൂഹത്തിന്റെ കൂട്ടില്‍ മുട്ടയിട്ട സെന്‍കുമാറെന്ന കള്ളക്കുയിലിനെ.അദ്ദേഹത്തെ വാഴ്ത്തിപ്പാടിയവര്‍ പെെട്ടന്ന് ഇകഴ്ത്തിപ്പറയാന്‍ തല താഴ്ത്തി നിന്നപ്പോള്‍ സുപ്രഭാതത്തിന്റെ ധീരതയ്ക്കു മുമ്പില്‍ ഇവിടെ നമിക്കേണ്ടിയിരിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.