2017 December 12 Tuesday
നിങ്ങളുടെ പങ്കില്ലാതെ നിങ്ങള്‍ക്ക് വിജയിക്കാനാകില്ല നിങ്ങളുടെ പങ്കോടുകൂടി നിങ്ങള്‍ക്ക് തോല്‍ക്കാനുമാകില്ല
എ.പി.ജെ അബ്ദുല്‍ കലാം

കുമ്മനത്തിന്റെ മെട്രോ യാത്ര വിവാദമാക്കാനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മെട്രോ യാത്രയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഒപ്പം കയറിയതു വിവാദമാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മെട്രോയുടെ 90 ശതമാനം പണിയും പൂര്‍ത്തിയായത്. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന് നിരവധി പ്രതിഷേധങ്ങളുണ്ട്. എന്നാല്‍, കേരളത്തിന്റെ സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനത്തെ കുറിച്ച് വിവാദത്തിനോ വഴക്കിനോ ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.