2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ സമസ്ത പ്രസിഡന്റ്

കോഴിക്കോട്: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായി കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാരെയും വൈസ് പ്രസിഡന്റായി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ നിര്യാണംമൂലം ഒഴിവുവന്ന പ്രസിഡന്റ് സ്ഥാനത്തേക്കാണ് വൈസ് പ്രസിഡന്റായിരുന്ന എ.പി.മുഹമ്മദ് മുസ്‌ലിയാരെ തെരഞ്ഞെടുത്തത്.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ഫൈസി മുക്കം, എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, കെ.കെ.പി.അബ്ദുല്ല മുസ്‌ലിയാര്‍ കണ്ണൂര്‍, എസ്.എം.കെ.തങ്ങള്‍ തൃശൂര്‍, ചെറുവാളൂര്‍ ഹൈദര്‍ മുസ്്‌ലിയാര്‍, ഇ.എസ് ഹസന്‍ ഫൈസി എറണാകുളം എന്നിവരെ നിലവിലുള്ള ഒഴിവുകളിലേക്കു മുശാവറ അംഗങ്ങളായും തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ സ്വദേശിയാണ്.
ആമ്പാടത്ത് പുന്നപ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാരുടെയും ആമിനയുടെയും മകനായി 1942ലാണു ജനനം. വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുശാവറ യോഗത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, യു.എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചേലക്കാട് എ. മുഹമ്മദ് മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്‌റാഹീം മുസ്‌ലിയാര്‍, എം.എം.ഖാസിം മുസ്‌ലിയാര്‍, ഒ.മുഹമ്മദ് എന്ന കുട്ടിമുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ടി.പി മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍, ചെമ്മന്‍കുഴി കെ.പി.അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, എം.പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, താഖ അഹ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, ടി.എസ് ഇബ്‌റാഹീംകുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ സംബന്ധിച്ചു. സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.