2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുഫോസ്: വിവിധ പി.ജി  കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 
 
 
 
 
 
 
 
കേരള സര്‍വകലാശാല ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വിവിധ പി.ജി, പിഎച്ച്.ഡി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് എട്ടിനും പിഎച്ച്.ഡി. ജൂണ്‍ 20നും നടക്കും.
അക്വാറ്റിക് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ്, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്, അക്വാകള്‍ച്ചര്‍, ഫിഷ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജി, അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് ഫിഷ് പ്രോസസിങ് ടെക്‌നോളജി, ഫിഷറീസ് എന്‍ജിനിയറിങ് ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സിനും (എം.എഫ്.എസി.) ഡ്യുവല്‍ സ്‌പെഷ്യലൈസേഷന്‍ (ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, റൂറല്‍ മാനേജ്‌മെന്റ്, ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ്), എനര്‍ജി മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ എം.ബി.എയും ഫിസിക്കല്‍ ഓഷ്യനോഗ്രഫി, മറൈന്‍ ബയോളജി, എര്‍ത്ത് സയന്‍സസ്, സ്റ്റാറ്റിസ്റ്റിക്‌സ്, റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ബയോടെക്‌നോളജി, ക്ലൈമറ്റ് സയന്‍സ്, മറൈന്‍ മൈക്രോബയോളജി, മറൈന്‍ കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യത നേടണം. ഏം.എസ്.സിയും ഇന്റഗ്രേറ്റഡ് കോസ്റ്റര്‍ സോണ്‍ മാനേജ്‌മെന്റ്, ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനിയറിങ്, കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ് എന്നീ വിഷയങ്ങളില്‍ എം.ടെകും ഫിഷറീസ്, ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ എന്‍ജിനിയറിങ്, മാനേജ്‌മെന്റ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്നീ വിഷയങ്ങളില്‍ എല്‍.എല്‍.എമ്മിലോ മാരിടൈം ലോ പിഎച്ച്.ഡിക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഏപ്രില്‍ ആറു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ admission.kufos.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
 
 
 
 
 
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News