2017 November 21 Tuesday
ജീവിത ഭയത്തില്‍ നിന്നാണ് മരണ ഭയമുണ്ടാകുന്നത്. പൂര്‍ണനായി ജീവിക്കുന്ന മനുഷ്യന്‍ ഏത് നേരത്തും മരിക്കാന്‍ തയാറായിരിക്കും.
മാര്‍ക് ടൈ്വന്‍

കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് മാരകായുധങ്ങളും നാടന്‍ ബോംബുകളുമായി പിടിയില്‍

കഠിനംകുളം: നാല് കൊലപാതമടക്കം അമ്പതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് (40) മാരകായുധങ്ങളും നാടന്‍ ബോംബുകളുമായി പൊലിസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി പള്ളിത്തുറ കടല്‍ തീരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന, എ .എസ് .ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ജെറ്റ് സന്തോഷ് പൊലിസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടു. രാജേഷ് വന്ന ലാന്‍സര്‍ കാറില്‍ നിന്നും രണ്ട് നാടന്‍ ബോംബുകളും വടിവാളുകളും പൊലിസ് കണ്ടെടുത്തു.
ഗുണ്ടാ ആക്റ്റ് പ്രകാരം രണ്ട് തവണ ജയിലിലായിരുന്ന ഇയാള്‍ ഒരു മാസത്തിന് മുന്‍പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.കഴക്കൂട്ടം, തുമ്പ പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്നതിന് എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായതെന്ന് പൊലിസ് പറയുന്നു. പേട്ട, മെഡിക്കള്‍ കോളജ്, കടയ്ക്കാവൂര്‍, പൂന്തുറ, വട്ടിയൂര്‍ക്കാവ്, കസ്റ്റോണ്‍മെന്റ്, കഴക്കൂട്ടം, നെടുമുടി, ശ്രീകാര്യം, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്.
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം എ.സി പ്രമോദ്കുമാര്‍, സി. ഐ എസ്.അജയകുമാര്‍, തുമ്പ എസ്.ഐ കെ.ധനപാലന്‍, സി. പി .ഒ മാരായ ബിനു, രാജേഷ്, ഷാജിമോന്‍, എബിന്‍ദാസ്, സജി, പ്രസാദ്, സജിത്ത്, സതീഷ്, ഷാഫി, സുലൈമാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.