2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കുന്നൂരില്‍ മിന്നലേറ്റ് എട്ടുപേര്‍ക്ക് പരുക്ക്

ഊട്ടി: കുന്നൂരിനു സമീപം ചിന്നാളന്‍ കോര ഗ്രാമത്തില്‍ മിന്നലേറ്റ് ആറ് സ്ത്രീകളടക്കം എട്ട് ആദിവാസികള്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റാണ് ഇവര്‍ക്ക് പരുക്കേറ്റത്. നാട്ടുകാര്‍ ആംബുലസില്‍ പരുക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോവാനായി ശ്രമിച്ചെങ്കിലും കോളനിയിലേക്ക് ശരിയായ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെടുകയാണുണ്ടായത്.
ഇതെ തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിലും പൊലിസിലും വിവരം കൊടുത്തതിനെ തുടര്‍ന്ന് എട്ട് കിലോ മീറ്റര്‍ ദൂരം കാല്‍ നടയായാണ് ഗ്രാമത്തിലേക്കെത്തിയത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ തൊട്ടില്‍ കെട്ടി കൊണ്ടു പോകാന്‍ പോലും കഴിയാതെ ഗ്രാമവാസികള്‍ ഏറെ പ്രയാസപ്പെട്ടു.
പിറ്റെ ദിവസം നാട്ടുകാരുടെ സഹകരണത്തോടെ റോഡ് ആംബുലന്‍സിനു കടന്നു പോകാന്‍ സൗകര്യം ഒരുക്കിയെടുത്തതിന് ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 17 മണിക്കൂര്‍ പിന്നിട്ടാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.