2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

കുന്നുകൂടി മാലിന്യങ്ങള്‍; കച്ചവടക്കാരും യാത്രികരും ദുരിതത്തില്‍

അഞ്ചല്‍: അഞ്ചല്‍ ടൗണില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നത് വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമാകുന്നു.
അഞ്ചല്‍ ആര്‍.ഒ ജങ്ഷനില്‍ കുളത്തൂപുഴയിലേക്ക് ബസ് കയറാന്‍ നില്‍ക്കുന്ന സ്റ്റാന്റിലാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. ഇത് മൂലം ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും ദുര്‍ഗന്ധം അനുഭവിക്കേണ്ടി വരുന്നു ഇത് പകര്‍ച്ചാ വ്യാധിക്ക് സാധ്യത ഏറെയാണെന്ന് ആരോഗ്യ വകുപ്പ് തന്നെ സ്ഥിതീകരിക്കുന്നു.
എന്നാല്‍ കുന്നു കൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്തോ ആരോഗ്യ വകുപ്പോ തയ്യാറാകാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു.
ടൗണിലെ മാലിന്യം പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി നീക്കം ചെയ്ത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടുന്ന നടപടി സ്വീകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് പടിക്കല്‍ സമരം നടത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.