2019 February 15 Friday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

കുന്നിടിച്ചില്‍ സാധ്യതയുള്ള ഭാഗത്ത് കൂടി എച്ച്.ടി വൈദ്യുതി ലൈന്‍

ചേലേമ്പ്ര: കാക്കഞ്ചേരിയില്‍ വളവില്‍ കുന്നിടിച്ചിലിന് സാധ്യതയുള്ള ഭാഗത്ത് കൂടി കടന്നുപോകുന്ന എച്ച്.ടി വൈദ്യുതി ലൈന്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ കനത്ത മഴയില്‍ ദേശീയപാതയോരത്തെ കാക്കഞ്ചേരി വളവില്‍ വലിയതോതില്‍ കുന്നിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്തു കൂടെയാണ് എച്ച്.ടി വൈദ്യുതി ലൈന്‍ കടന്ന് പോകുന്നത്. ഇവിടെ ട്രാന്‍സ്‌ഫോമറിനോട് ചേര്‍ന്നുള്ള ഭീമന്‍ പാറക്കല്ലുകളും മണ്‍തിട്ടകളും ഏത് സമയവും ഇടിഞ്ഞ് വീഴുമെന്ന സ്ഥിതിയിലാണ്. പ്രദേശത്ത് അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ കലക്ടറോട് ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.