2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കുന്ദമംഗലം മണ്ഡലം എസ്.വൈ.എസ്; റഹ്മത്തുല്ലാ ഖാസിമി പ്രസിഡന്റ്, റഹ്മാന്‍ സെക്രട്ടറി, അസ്സയിന്‍ഹാജി ട്രഷറര്‍

മാവൂര്‍: കുന്ദമംഗലം മണ്ഡലം എസ്.വൈ.എസ് കമ്മിറ്റിയുടെ പ്രസിഡന്റായി റഹ്മത്തുല്ലാ ഖാസിമി മൂത്തേടത്തെയും ജനറല്‍ സെക്രട്ടറിയായി കെ.എം.എ റഹ്മാന്‍ ചെറൂപ്പയെയും ട്രഷററായി ദീവാര്‍ അസ്സയിന്‍ഹാജിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അസീസ് മുസ്‌ലിയാര്‍ മലയമ്മ, വി.പി കുഞ്ഞിമുഹമ്മദ് ഹാജി പെരുമണ്ണ, അക്ബര്‍ ഷാഹിദ് അന്‍വരി ഒളവണ്ണ(വൈസ് പ്രസി), ടി.പി സുബൈര്‍ മാസ്റ്റര്‍, അസീസ് പുള്ളാവൂര്‍, കെ.എം കോയ(സെക്രട്ടറിമാര്‍).
കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാനയില്‍ ചേര്‍ന്ന മണ്ഡലം എസ്.വൈ.എസ് സമ്പൂര്‍ണ കൗണ്‍സില്‍ യോഗത്തില്‍ വൈസ് പ്രസിഡന്റ് ഒ.പി അഷ്‌റഫ് അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ കെ.പി കോയ, ജില്ലാ സെക്രട്ടറി അഷ്‌റഫ് ബാഖവി, അബൂബക്കര്‍ ഫൈസി മലയമ്മ, കെ.സി സുബൈര്‍ ബാഖവി, ടി.ടി അസീസ് മുസ്‌ലിയാര്‍, ദീവാര്‍ അസൈന്‍ ഹാജി പ്രസംഗിച്ചു.
റഷീദ് ഫൈസി വെള്ളായിക്കോട്, സി.എ ഷുക്കൂര്‍ മാസ്റ്റര്‍, മുളയത്ത് മുഹമ്മദ് ഹാജി, കെ.എം കോയ, അസീസ് സഖാഫി കളന്‍തോട്, ചിറ്റടി അഹമ്മദ്കുട്ടി ഹാജി, അക്ബര്‍ ഷാഹിദ് അന്‍വരി, വി.പി കുഞ്ഞിമുഹമ്മദ് ഹാജി, സി. അബ്ദുല്‍ ഗഫൂര്‍, ജഅ്ഫര്‍ മാവൂര്‍, ടി.പി മുസ്തഫ ഒളവണ്ണ സംബന്ധിച്ചു. കെ.എം.എ റഹ്മാന്‍, ടി.പി സുബൈര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News