2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

കുതിപ്പ് തുടരാന്‍ റയല്‍ മാഡ്രിഡ്

മാഡ്രിഡ്: ലാലിഗയിലെ കുതിപ്പ് തുടരാന്‍ റയല്‍ മാഡ്രിഡ് ഇന്ന് ഇറങ്ങുന്നു. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ ജിറോണയേയാണ് റയല്‍ നേരിടുന്നത്. നിലവില്‍ മികച്ച ഫോമിലുള്ള റയല്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ്. ആറാം സ്ഥാനത്തായിരുന്ന റയല്‍ മികച്ച പോരാട്ടത്തിലൂടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണിപ്പോള്‍. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായി ആറു പോയിന്റിന്റെ വ്യത്യാസമുള്ള റയല്‍ പൊരുതാനുറച്ചാണ് ഇറങ്ങുന്നത്. ക്രിസ്റ്റ്യാനോ ക്ലബ് വിട്ടതിന് ശേഷം ടീമിന്റെ പ്രകടനത്തില്‍ തകര്‍ച്ച നേരിട്ടിരുന്നെങ്കിലും കരീം ബെന്‍സേമയുടെയും വിനീഷ്യസ് ജൂനിയറിന്റെയും മികച്ച പ്രകടനമാണ് ടീമിന് തിരിച്ചുവരവ് നല്‍കിയത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ വലന്‍സിയ എസ്പാന്യോളിനെ നേരിടും. രാത്രി 11.00ന് വിയ്യാറയലും സെവിയ്യയും തമ്മിലാണ് മത്സരം. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സെവിയ്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാകും. ഇന്നലെ നടന്ന എയ്ബര്‍- ഗറ്റാഫെ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചു. മറ്റൊരു മത്സരത്തില്‍ ലെവന്റെ 4-1 എന്ന സ്‌കോറിന് സെല്‍റ്റാവിഗോയെ പരാജയപ്പെടുത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.