കുതിച്ചുപായാന്‍ ഹറമൈന്‍ ട്രെയിന്‍
മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ആമൂദി അറിയിച്ചു. മക്ക ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിവര്‍ഷം ആറു കോടി യാത്രക്കാര്‍ക്ക് സേവനം നല്കാന് തക്ക ശേഷിയിലാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ സര്‍വീസായിരിക്കുമിത്.
-
-
ഹറമൈന്‍ ട്രെയിനുകള്‍ക്ക് ജിദ്ദ എയര്‍പോര്‍ട്ടിലും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലും സ്റ്റേഷനുകളുണ്ടാകും. സൗദിയിലെ റോഡുകളില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സൗദി റെയില്‍വെയ്സ് ഓര്‍ഗനൈസേഷനെയും സൗദി റെയില്‍വെ കമ്പനിയെയും ലയിപ്പിക്കും. റെയില്‍വെ മേഖലയുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളുടെ മേല്‍നോട്ടം സൗദി റെയില്‍വെ കമ്പനിക്കാകും. പദ്ധതിയില്‍ അഞ്ചു റെയില്‍വെ സ്റ്റേഷനുകളാണുള്ളത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍. ജിദ്ദയില്‍ സുലൈമാനിയയിലെ പ്രധാന റെയില്‍വെ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയര്‍പോര്‍ട്ടിലും റെയില്‍വെ സ്റ്റേഷനുണ്ടാകും. ഹറമില്‍ നിന്ന് നാലു കിലോമീറ്റര്‍ ദൂരെ അല്‍റസീഫ ഡിസ്ട്രിക്ടിലാണ് മക്കയില്‍ 5,03,000 ചതുരശ്രമീറ്ററിലേറെ വിസ്തീര്‍ണമുള്ള റെയില്‍വെ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്.
-
-
റെയില്‍വെ മേഖലയുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളുടെ മേല്‍നോട്ടം സൗദി റെയില്‍വെ കമ്പനിക്കാകും. പദ്ധതിയില്‍ അഞ്ചു റെയില്‍വെ സ്റ്റേഷനുകളാണുള്ളത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍. ജിദ്ദയില്‍ സുലൈമാനിയയിലെ പ്രധാന റെയില്‍വെ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയര്‍പോര്‍ട്ടിലും റെയില്‍വെ സ്റ്റേഷനുണ്ടാകും. ഹറമില്‍ നിന്ന് നാലു കിലോമീറ്റര്‍ ദൂരെ അല്‍റസീഫ ഡിസ്ട്രിക്ടിലാണ് മക്കയില്‍ 5,03,000 ചതുരശ്രമീറ്ററിലേറെ വിസ്തീര്‍ണമുള്ള റെയില്‍വെ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്.
-
-
ഖുന്‍ഫുദ എയര്‍പോര്‍ട്ട് നിര്‍മാണം ഈ വര്‍ഷാവസാനം ആരംഭിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ എയര്‍പോര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാക്കും. ഈ വര്‍ഷം മക്ക പ്രവിശ്യയെ സംബന്ധിച്ചേടത്തോളം പരിവര്‍ത്തനത്തിന്റെ വര്‍ഷമായിരിക്കും. പുതിയ ജിദ്ദ എയര്‍പോര്‍ട്ട് ഈ മാസം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങും. തുടക്കത്തില്‍ എയര്‍പോര്‍ട്ടിലെ ആറു നിര്‍ഗമന, ആഗമന ഗെയ്റ്റുകളാണ് പ്രവര്‍ത്തിപ്പിക്കുക. പ്രതിവര്‍ഷം അഞ്ചു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷിയില്‍, നിലവിലെ എയര്‍പോര്‍ട്ടിന്റെ അഞ്ചിരട്ടി വലിപ്പത്തിലാണ് പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്.
-
-
ഹജ്, ഉംറ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസുകള്‍ നടത്തി ട്രെയിനുകളുടെയും പാളങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷിതത്വം പൂര്‍ണ തോതില്‍ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.
-
-
മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളില്‍ ഒന്നാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി. പദ്ധതിക്ക് 6700 കോടി റിയാലോളമാണ് ചെലവ് കണക്കാക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂട്ടാതെയാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുംപെട്ടവര്ക്ക് താങ്ങാന്‍ കഴിയുന്ന നിലക്കുള്ള ടിക്കറ്റ് നിരക്കുകളാകും ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ നിലവിലുണ്ടാവുകയെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയുള്ള 35 ട്രെയിനുകളാണ് പദ്ധതിയില്‍ സര്‍വിസിന് ഉപയോഗിക്കുക.
-
-
രാജ്യത്തെ എക്സ്പ്രസ്വേ ശൃംഖലയില്‍ ഒരു ഭാഗം റോഡുകളില്‍ ടോളുകള്‍ ഏര്‍പ്പെടുത്തും. ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിന് സഹായകമാകുന്നതിനാണ് ചില എക്സ്പ്രസ്വേകളില് ടോള്‍ ഏര്‍പ്പെടുത്തുന്നത്.
-
-
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നാലു മുതല്‍ ആറു വരെ എക്സ്പ്രസ്വേകള്‍ നിര്‍മിക്കുന്നതിനാണ് ആലോചിക്കുന്നത്. എന്നാല്‍ ഫീസില്ലാത്ത ബദല്‍ റോഡുകള്‍ ലഭ്യമാക്കേണ്ടതിനാല്‍ ടോള്‍ ബാധകമായ എക്സ്പ്രസ്വേകളുടെ നിര്‍മാണം ദുഷ്കരമാകാനിടയുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ എക്സ്പ്രസ്വേകള്‍ നിര്‍മിക്കുന്നതിനുള്ള കരടു പദ്ധതി ആറു മാസത്തിനകം റെഡിയാകുമെന്നും ഡോ. നബീല്‍ അല്‍ആമൂദി പറഞ്ഞു. സൗദിയില്‍ ബസുകള്‍ നിര്‍മിക്കുന്നതിന് വിദേശ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.