2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുണ്ടന്നൂര്‍ ടോള്‍: രണ്ടാംഘട്ട സമരം നാളെ

 

മരട് : കുണ്ടന്നൂര്‍-തേവര ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭയുടെ നേതൃത്വത്തിലുള്ള ടോള്‍ വിരുദ്ധ ജനകീയ സമിതിയുടെ രണ്ടാംഘട്ട സമരം നാളെ രാവിലെ എട്ടിനു കുണ്ടന്നൂര്‍ ജങ്ഷനില്‍ നടക്കും.
ഒന്നാം ഘട്ട സമരത്തിന്റെ ഭാഗമായി കഴിഞ്ഞ 21നു കുണ്ടന്നൂര്‍ ജങ്ഷനില്‍ മനുഷ്യച്ചങ്ങലയും പ്രതിഷേധ യോഗവും നടത്തിയിരുന്നു.
നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ചേര്‍ന്ന സമര സമിതിയുടെ അടിയന്തിര യോഗത്തിലാണു സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ടോള്‍ വര്‍ധനവിന് എതിരെ നല്‍കിയ പരാതിയില്‍ ടെന്‍ഡര്‍ നടപടികള്‍ നിറുത്തി വയ്ക്കാന്‍ ഹൈക്കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്നുവരെയാണു ടോള്‍ നടത്തിപ്പിന് അനുമതി ഉള്ളത്.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ടോള്‍ പിരിവു തുടരാനുള്ള സാഹചര്യം ഒഴിവാക്കാനാണു സമരം.
അന്യായമായ ടോള്‍ പിരിവിനെതിരെ നിയമ നടപടികളുമായി നഗരസഭ മുന്നോട്ടു പോകുമെന്നു സമര സമിതി അധ്യക്ഷന്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എ ദേവസി, സമിതി കണ്‍വീനറും പ്രതിപക്ഷ നേതാവുമായ ആന്റണി ആശാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
ടോള്‍ പിരിവ് ഒഴിവാക്കി വാഹനങ്ങള്‍ കടത്തി വിട്ട് ഗതാഗത തടസം ഉണ്ടാകാത്ത രീതിയില്‍ ആയിരിക്കും സമരമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.