2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുട്ടിപൊലിസ് കുട്ടികളുടെ വാര്‍ഡില്‍

കാസര്‍കോട്: കുട്ടിപൊലിസുകാര്‍ രോഗികളെ സന്ദര്‍ശിക്കുന്ന പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിലെ എഴുപത്തെട്ടോളം കുട്ടിപൊലിസ് അംഗങ്ങള്‍ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡ് സന്ദര്‍ശിച്ചു.
മധുര പലഹാരങ്ങള്‍ നല്‍കി കുട്ടികളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ശിശുരോഗ വിദഗ്ധ ഡോക്ടര്‍ പ്രീമയും ഹെഡ് നേഴ്‌സ് കാര്‍ത്യായനിയും വിവിധ രോഗങ്ങളെക്കുറിച്ചു കുട്ടികള്‍ക്ക് ക്ലാസെടുത്തു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ബോധവല്‍ക്കരണ പരിപാടിക്ക് ശേഷമാണു കുട്ടികള്‍ ആശുപത്രി സന്ദര്‍ശിച്ചത്. പരിപാടിക്ക് എസ്. ഐ വിജയന്‍, എ.എസ്.ഐമാരായ രാജന്‍, മോഹന്‍, സി.പി.ഓമാരായ ജോസ് ഫ്രാന്‍സിസ്, സി.പി ഉഷ ടീച്ചര്‍, സുനില്‍ മാസ്റ്റര്‍, സുഭാഷ്, ഷീന എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.