2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

കുട്ടികള്‍ മരിച്ചത് ദാരിദ്ര്യം കാരണമെന്ന് മാതാവ്; ശരിയല്ലെന്ന് ബിഹാര്‍ മന്ത്രി

പട്‌ന: ബിഹാറിലെ ബക്‌സറിലെ കൊരണ്‍സരായി ഗ്രാമത്തില്‍ മഹാദായി സമുദായത്തില്‍പെട്ട രണ്ട് കുട്ടികള്‍ മരിച്ചത് ദാരിദ്ര്യം കാരണമാണെന്ന മാതാവ് ധാനാ ദേവിയുടെ വെളിപ്പെടുത്തലിനെ പുച്ഛിച്ച് തള്ളി സംസ്ഥാന ഗ്രാമവികസന മന്ത്രി ശ്രാവണ്‍ കുമാര്‍. വിചിത്രവാദമാണ് ഇക്കാര്യത്തില്‍ മരിച്ച കുട്ടികളുടെ മാതാവ് ഉന്നയിച്ചിരിക്കുന്നതെന്ന് ജെ.ഡി.യു നേതാവുകൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് മാസം മുന്‍പ് റോഡ് അപകടത്തില്‍ ഒരു കുട്ടി മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന് തന്റെ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നുവെന്ന് ധാനാദേവി പറഞ്ഞു. ഇപ്പോള്‍ ജയിലിലാണ് ഇയാള്‍. ഭര്‍ത്താവ് ജയിലിലായതോടെ കുടുംബം പട്ടിണിയിലാണെന്ന് സ്ത്രീ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.