2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കുട്ടികള്‍ക്ക് കൃഷി പാഠമൊരുക്കി അച്ഛനും അമ്മയും മാതൃകയാകുന്നു

പാവറട്ടി : വിദ്യാര്‍ഥികളായ മക്കളുടെ സംശയ നിവാരണത്തിനു പൂന്തോട്ടം നിന്നിരുന്ന വീട്ടു മുറ്റത്തു കഴിഞ്ഞ വര്‍ഷം നെല്‍കൃഷി ചെയ്ത് ജനശ്രദ്ധ നേടിയ അച്ഛനും അമ്മയും ഇക്കുറി എള്ളു കൃഷിയാണു പരീക്ഷിക്കുന്നത്. അമ്മൂമ്മ ഉപയോഗിക്കുന്ന എള്ളെണ്ണ എങ്ങിനെ ഉണ്ടാക്കുന്നു എന്ന ഒമ്പതാം ക്ലാസുകാരി ബിന്‍ഹ മരിയയുടെയും മൂന്നാം ക്ലാസുകാരി ദിന്‍ഹ മരിയയുടെയും സംശയ ദൂരീകരണത്തിനാണു ഇക്കുറി എള്ളു കൃഷി ചെയ്തത്.
മുല്ലശ്ശേരി വടക്കന്‍ പുതുക്കാട് പള്ളിക്കു സമീപം താമസിക്കുന്ന കണ്ണമ്പുഴ സോണിയും ഭാര്യ സീമയുമാണു വീട്ടുമുറ്റത്തു മക്കള്‍ക്കായി എള്ളു കൃഷി ആരംഭിച്ചത്. ഗുരുവായൂര്‍ ട്രാന്‍പ്പോര്‍ട്ട് ഡിപ്പോയിലെ ഡ്രൈവറായ സോണിയും തോളൂര്‍ സി.എച്ച്.സി യിലെ നഴ്‌സ് ആയ സീമയും തങ്ങളുടെ ജോലിത്തിരക്കിനിടയിടയിലും കൃഷിപാഠത്തിനു സമയം കണ്ടെത്തുന്നു. രണ്ടു മക്കളും സോണിയുടെ അമ്മ ലൂസി ആന്‍ഡ്രൂസും കൃഷിയില്‍ സഹായിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഇന്നു അന്യമായിക്കൊണ്ടിരിക്കുന്ന എള്ളു കൃഷി പുതു തലമുറയ്ക്കു പരിചയപ്പെടുത്തുകയാണു ഇവരുടെ മറ്റൊരു ലക്ഷ്യം. വളരെ ചിലവു കുറഞ്ഞ എള്ളു കൃഷി പാടത്തും പറമ്പിലും വിജയകരമായി കൃഷി ചെയ്യാമെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.