2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ കുട നിര്‍മിച്ചു നല്‍കുന്നു

കുന്നുംകൈ: പുതിയ അധ്യയന വര്‍ഷത്തിലേക്ക് തങ്ങളുടെ മക്കള്‍ക്കായി രക്ഷിതാക്കള്‍ കുട നിര്‍മിച്ചു നല്‍കുന്നു. കൂളിയാട് ഗവ. ഹൈസ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തിലാണ് രക്ഷിതാക്കള്‍ക്കായി കുട നിര്‍മാണ പരിശീലനം സംഘടിപ്പിച്ചത്. 25 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
അടുത്ത അധ്യയന വര്‍ഷത്തേക്ക് കുട്ടികള്‍ക്കാവശ്യമായ 300 കുടകള്‍ പരിശീലനം ലഭിച്ച അമ്മമാര്‍ നിര്‍മിച്ച് സൗജന്യ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. ചെറുവത്തൂര്‍ ബി.ആര്‍.സിയിലെ സ്‌പെഷലിസ്റ്റ് അധ്യാപകരായ ബിന്ദു, ശ്രീജ, സരിത എന്നിവരാണ് അമ്മമാര്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലന പരിപാടിക്ക് പ്രധാനാധ്യാപകന്‍ പി. ചന്ദ്രന്‍, കെ. ചന്ദ്രന്‍ ,രമേശന്‍, ഗണേശന്‍, സുഭാഷ് ഉഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.