2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുട്ടികളെ അലിമാഷ് ഓണ്‍ലൈനിലുണ്ട്

പൊഴുതന: അധ്യാപനം ഒരു കലയാണ് അതിന്റെ ആസ്വാദനം അനുഭവവേദ്യമാക്കുന്നവരാണ് നല്ല അധ്യാപകര്‍. ഇതാ ഇവിടെ ഒരു അധ്യാപകന്‍ തന്റെ കാലിന് പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുമ്പോഴും വിദ്യാലയത്തില്‍ തന്റെ ക്ലാസുകള്‍ മുടങ്ങാതെ നോക്കുന്നു.
കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ കെ. അലി മാസ്റ്ററാണ് വീട്ടിലിരുന്ന് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്നത്. ഈ അധ്യയന വര്‍ഷാരംഭത്തില്‍ പല കാരണങ്ങളാല്‍ അവധിയായിരുന്നു വിദ്യാലയങ്ങള്‍ക്ക്. അധ്യാപകര്‍ക്ക് സമയബന്ധിതമായി തങ്ങളുടെ പാഠ്യ, പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇത് പ്രയാസമായി. ഇതിനിടയിലാണ് ഇങ്ങനെയൊരു അപകടം കൂടി അലി മാസ്റ്റര്‍ക്ക് പിണഞ്ഞത്. കുട്ടികള്‍ക്ക് പാഠ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എന്താണ് മാര്‍ഗം എന്ന ചിന്തയില്‍ നിന്നാണ് തന്റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇങ്ങനെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. സ്ഥാപനത്തിലെ സാങ്കേതിക സഹായങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ തുടങ്ങിയത്. വിദ്യാലയത്തിലെ ഐ.ടി കോഡിനേറ്റര്‍ അയ്യൂബ് മുട്ടിലും, അലി അഷ്‌കകറും ചേര്‍ന്ന് സാങ്കേതിക സഹായങ്ങള്‍ ഒരുക്കി. ഹെഡ്മിസ്ട്രസ്സ് ശ്രീലത പി.ഒ അനുബന്ധ സഹായങ്ങളും ചെയ്തതോടെ പദ്ധതി വിജയിച്ചു. അടുത്ത ശ്രമം അധ്യാപകന്റെ വീട്ടിലെ കംപ്യൂട്ടറില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് സോഫ്റ്റ്‌വെയര്‍ സഹായത്തോടെ ക്ലാസ് മുറിയിലെ കംപ്യൂട്ടറുമായി കണക്ട് ചെയ്തു. തിങ്കളാഴ്ചയോടുകൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തില്‍ മാസാവസാന ബുധനാഴ്ചകളില്‍ നടക്കുന്ന ക്ലാസ് പി.ടി.എയും ഈ അധ്യാപകന്‍ ഓണ്‍ലൈനായി നടത്തി. രക്ഷിതാക്കള്‍ക്ക് ഏറെ കൗതുകകരമായി ഈ മീറ്റിങ്. എല്ലാം സാങ്കേതിക സഹായത്തോടുകൂടി മാത്രമാണ് നടന്നത്. ഓഫ്‌ലൈന്‍ സഹായത്തിന് സംസ്‌കൃതാധ്യാപിക ലെജി ജോണ്‍ നേതൃത്വം നല്‍കി. പൊഴുതന പഞ്ചായത്തിലെ അച്ചൂര്‍ ആറാംമൈലില്‍ താമസിക്കുന്ന അലി മാസ്റ്റര്‍ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യം കൂടിയാണ്. കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച ട്രെന്‍ഡ് സമിതിയുടെ പ്രഥമ സംസ്ഥാന കണ്‍വീനറായിരുന്നു.
കരിയര്‍ കൗണ്‍സിലര്‍ കൂടിയായ ഇദ്ദേഹം തന്റെ വിദ്യാര്‍ഥികള്‍ക്കും, പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിനും കരിയറിനും ആവശ്യമായ ഗൈഡന്‍സ് നല്‍കുണ്ട്. എസ്.എസ്.എ ജില്ലാ അധ്യാപക കൗണ്‍സിലറുമാണ് അലി മാസ്റ്റര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.