2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

കുട്ടനാട്ടിലെ നെല്‍കൃഷി: പുനര്‍വിചിന്തനം വേണമെന്ന് പി.എച്ച് കുര്യന്‍

 

കോട്ടയം: കുട്ടനാട്ടിലെ നെല്‍കൃഷി ഇപ്പോള്‍ നഷ്ടത്തിലാണെന്നും അതു കൊണ്ട് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുന്നത് ഉചിതമാവുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍. സബ്‌സിഡിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ നെല്‍കൃഷിയില്‍നിന്നു വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രളയ ബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ പുനര്‍നിര്‍മാണവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കുര്യന്‍. 20,000ല്‍നിന്ന് നെല്‍കൃഷി 30,000 ഹെക്ടറിലേക്ക് വര്‍ധിപ്പിച്ചപ്പോള്‍ വെള്ളത്തിന്റെ ഇടമാണ് നഷ്ടമായത്. ഇത് പരോക്ഷമായി പ്രളയത്തെ സഹായിച്ചുവെന്നും കുര്യന്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.