2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുടുംബ ചിത്രങ്ങള്‍

ഉപ്പ
ഉപ്പ പൊതിഞ്ഞ
സ്‌നേഹം മുഴുവനും
വിളമ്പിത്തന്നത്
ഉമ്മയായിരുന്നു.

ഉമ്മ
നൂറ്റാണ്ടുകളോളം
വാറ്റിയെടുക്കുന്ന
വാക്കുകള്‍ പോലും
പറയാന്‍ ബാക്കി വച്ച
വരികളാണ്.

ബ്രോ
ചെങ്ങായിയെന്ന്
വിളിക്കുമ്പോഴാണ്
ഹൃദയങ്ങള്‍ തമ്മില്‍
അമര്‍ത്തി ചുംബിക്കുന്നത്.

പെങ്ങള്‍
കൊലുസിന്റെ
കൊഞ്ചലില്ലാതെ
വീട്,
എങ്ങനെ ഉണര്‍ന്നിരിക്കും.

ഭാര്യ
പേറ്റുനോവ്
അറിഞ്ഞവളെ
ഭാര്യയെന്ന്
എങ്ങനെ വിളിക്കും?

ഹുസൈന്‍ കെ.പി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News