2018 February 23 Friday
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക, പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്
മുഹമ്മദ് നബി

കുടുംബശ്രീ മേളകളില്‍ റെക്കോഡ് വില്‍പന

 

കോഴിക്കോട്: ഓണം-പെരുന്നാള്‍ കുടുംബശ്രീ വിപണനമേളകളില്‍ റെക്കോഡ് വില്‍പന. കുടുംബശ്രീ ചന്തകള്‍ വഴി 3,17,26,685 രൂപയുടെ ഉല്‍പന്നങ്ങളാണ് വിറ്റഴിച്ചത്. കോര്‍പറേഷന്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ സംഘടിപ്പിച്ച വിപണനമേളയിലെ വില്‍പനയ്ക്ക് പുറമെയാണിത്.
വ്യത്യസ്തമായ ഉല്‍പന്ന നിരയുമായി ‘കുടുംബത്തോടെ കുടുംബശ്രീക്കൊപ്പം’ സന്ദേശവുമായാണ് ജില്ലയില്‍ വ്യാപകമായി വിപണനമേളകള്‍ സംഘടിപ്പിച്ചത്. 76 പഞ്ചായത്തുതല ചന്തകളും മുനിസിപ്പല്‍ തലത്തില്‍ രണ്ടു ചന്തകളും ജില്ലാതല ചന്തയുമാണ് പ്രവര്‍ത്തിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.