2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കുടുംബശ്രീ എറൈസ് ക്യാംപയിന്‍ ഉദ്ഘാടനം 17ന്

 

തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി കുടുംബശ്രീ നടത്തുന്ന തൊഴില്‍ പരിശീലന ക്യാംപയിന്‍ എറൈസ് സംസ്ഥാനതല ഉദ്ഘാടനം 17ന് നടക്കും. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന പരിപാടി മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ വിശിഷ്ടാതിഥിയാകും. അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് പുസ്തക പ്രകാശനം നിര്‍വഹിക്കും. റീബില്‍ഡ് കേരള സി.ഇ.ഒ ഡോ. വി. വേണു മുഖ്യപ്രഭാഷണം നടത്തും. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം സി.എസ് സുജാത ഹര്‍ഷം വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.