2017 March 29 Wednesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ തന്നെ നുണകള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
-ജോണ്‍ ആല്‍ബര്‍ട്ട്

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍

സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ സംസ്ഥാന മിഷനില്‍ നാലും പത്തനംതിട്ട  ഒന്ന്, കോട്ടയം  രണ്ട്, ഇടുക്കി ഒന്ന്, എറണാകുളം  ഒന്ന് തൃശൂര്‍  രണ്ട്, മലപ്പുറം  ഒന്ന്, വയനാട്  മൂന്ന്, കാസര്‍ഗോഡ്  രണ്ട് വീതവുമാണ് ഒഴിവുകള്‍. ശമ്പള സ്‌കെയില്‍ 19000  43600. കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള എല്‍.ഡി.ക്ലാര്‍ക്ക്/യു.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയ്ന്‍, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം  695 011 എന്ന വിലാസത്തില്‍ ജനുവരി 27 വരെ സമര്‍പ്പിക്കാം. വെബ്‌സൈറ്റ് www.kudumbashree.org.