2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

കുടുംബമെന്ന മട്ടില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു

ശ്രീകാര്യം: കുടുംബം എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ബൈക്കില്‍ കുഞ്ഞുമായെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു.  
ബുധനാഴ്ച വൈകുന്നേരം ഗാന്ധിപുരം റോഡിലായിരുന്നു സംഭവം. ഗാന്ധിപുരം മരിയറാണി സെന്ററിനു സമീപം കൃഷ്ണപ്രഭയില്‍ കാര്യവട്ടം ശ്രീനാഥന്റെ ഭാര്യയും തിരുവനന്തപുരം റൂറല്‍ എസ്.പി.ഓഫീസിലെ എല്‍.ഡി.ക്ലര്‍ക്കുമായ പ്രിയ(27)യുടെ  മീമാലയാണ് കവര്‍ന്നത്. ചാവടിമുക്കില്‍ ബസ്സിറങ്ങി ഗാന്ധിപുരത്തെ വീട്ടിലേക്ക് നടന്നുപോകവേ ഒരുബൈക്കില്‍  യുവതിയും കുഞ്ഞും അടങ്ങിയ കുടുംബം കടന്നുപോയിരുന്നു.ഹെല്‍മറ്റുവെച്ച യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്,രണ്ടുപേരുടെയും ഇടക്കാണ് കുഞ്ഞിനെ ഇരുത്തിയിരുന്നത്. അല്‍പം കഴിഞ്ഞു ഇവര്‍ തിരികെ  തിരികെ എത്തി യുവതിയുടെ മാലപൊട്ടിക്കുകയായിരുന്നു. യുവതി കുറെദൂരം നിലവിളിച്ചുകൊണ്ട് പിറകെ ഓടിയെങ്കിലും ബൈക്ക് വേഗത്തില്‍ ഓടിച്ചു പോയി.
അതുവഴിവന്ന ബൈക്ക് യാത്രികരായ യുവാക്കള്‍ കുറെ ദൂരം പിന്തുടെര്‍ന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞില്ല.അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി ശ്രീകാര്യം പൊലിസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.