2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

കുടുംബം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി കനകദുര്‍ഗ

 

പിന്നില്‍ ബി.ജെ.പി
ഇനിയും ശബരിമലയില്‍ പോകും

മലപ്പുറം: ശബരിമല പ്രവേശനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരേ അതിക്രമം കാണിച്ചവര്‍ ഇത് കുടുംബ പ്രശ്‌നമാക്കി മാറ്റാന്‍ ശ്രമിക്കുന്നതായി ബിന്ദുവും കനക ദുര്‍ഗയും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബി.ജെ.പിയും ചില സംഘടനകളും സഹോദരന്‍ ഭരത് ഭൂഷണെ ഉപയോഗിച്ച് ഇതുവരെ നടന്നതെല്ലാം കുടുംബ പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കനക ദുര്‍ഗ പറഞ്ഞു. ഒറ്റപ്പെടുത്തി തന്നെ മലപ്പുറത്ത് നിന്ന് ഓടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് കുടുംബത്തില്‍ ഒരു പ്രശ്‌നവുമില്ല. അതിന് ശേഷമാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടായത്. ഇതിന് പിന്നില്‍ ബി.ജെ.പിയുടെ ശക്തമായ സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്നും കനക ദുര്‍ഗ പറഞ്ഞു.

സഹോദരനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഭര്‍ത്താവിനെയും സഹോദരന്‍ പ്രലോഭിപ്പിക്കുകയാണെന്നും കനക ദുര്‍ഗയും ബിന്ദുവും ആരോപിച്ചു. കേരളമാകെ തങ്ങളെ പിന്തുണക്കുന്നുണ്ട്. കുടുംബത്തില്‍ നിന്നു മാത്രമാണ്് പന്തുണ ലഭിക്കാത്തത്. വീട്ടിലെ കിടപ്പുമുറിയില്‍ കയറി ശബരിമലയില്‍ കയറുമ്പോഴുണ്ടായിരുന്ന ബാഗില്‍ മാലക്കൊപ്പം നാപ്കിന്‍ പാക്കറ്റ് വച്ചതിന് ശേഷം വിഡിയോ എടുത്ത് പല ചാനലുകളിലൂടെയും പ്രചരിപ്പിച്ചത് സഹോദരനാണ്. പ്രത്യക്ഷത്തില്‍ അക്രമിക്കാന്‍ പറ്റില്ല എന്ന് കണ്ടതോടെയാണ് അവര്‍ കുടുംബത്തെ ഉപയോഗിച്ച് വളഞ്ഞ വഴി സ്വീകരിക്കുന്നത്. ദര്‍ശനത്തില്‍ പൂര്‍ണ തൃപ്തരാണെന്നും ഇനിയും പോകുമെന്നും ബിന്ദുവും കനക ദുര്‍ഗയും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.