2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുടിവെള്ള വിതരണം: നിര്‍ദിഷ്ട ടാങ്ക് വലുപ്പം പാലിക്കണമെന്ന്

കൊച്ചി: നിര്‍ദിഷ്ട അളവില്‍ അല്ലാത്ത ടാങ്കുകള്‍ ഘടിപ്പിച്ച കുടിവെള്ള വിതരണ ലോറികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ മുന്നറിയിപ്പു നല്‍കി. അസാധാരണ വലുപ്പത്തിലുള്ള ടാങ്കുകള്‍ ഘടിപ്പിച്ച ലോറികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആര്‍ടിഒ കെ.എം ഷാജി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
കുടിവെള്ള വിതരണ ഏജന്‍സികള്‍ ഭീമാകാരമായ ടാങ്കുകള്‍ ഘടിപ്പിച്ച് ഓടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ഇത്തരം ടാങ്കുകള്‍ മാറ്റി നിശ്ചിത അളവിലുള്ളവ സ്ഥാപിക്കുന്നതിന് 30 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. വലുപ്പം കൂടിയ ടാങ്കുകള്‍ ഘടിപ്പിച്ചിട്ടുള്ള ലോറികള്‍ ഓടുന്നതു പൊതുജന സുരക്ഷയ്ക്കും റോഡുകളുടെ നിലവാരത്തിനും ഭീഷണിയാണ്. മാത്രമല്ല മറ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും ഇതു തടസമാകുന്നു. ഈ ടാങ്കുകളില്‍ കൂടുതല്‍ വെള്ളം കൊള്ളുന്നതിനാല്‍ വാഹനം നിയന്ത്രിക്കുന്നതിനു ്രൈഡവര്‍മാരും ഏറെ ബുദ്ധിമുട്ടുന്നതായി ആര്‍ടിഒ പത്രക്കുറിപ്പില്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.