2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കുടിവെള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി കോതമംഗലം നഗരസഭാ ബജറ്റ്

 

കോതമംഗലം: 73.38 കോടി രൂപ വരവും 71.89 കോടി രൂപ ചെലവും 1.4 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2018, 19 വര്‍ഷത്തെ കോതമംഗലം നഗരസഭ ബജറ്റ് അവതരിപ്പിച്ചു.
നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ബജറ്റവതരണ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എ.ജി ജോര്‍ജ് ബജറ്റ് അവതരിപ്പിച്ചു. ലോകബാങ്ക് ധനസഹായം ഉപയോഗിച്ച് 2.2 കോടി ചിലവഴിച്ച് വിളയാല്‍, തങ്കളം, പുതുപ്പാടി എന്നിവടങ്ങളില്‍ ആരംഭിക്കുന്ന കുടിവെള്ള പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില്‍ സ്വതന്ത്ര കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകളുടെ വിശ്രമത്തിനും താമസത്തിനുമായി ഷിലോഡ്ജ് നിര്‍മ്മിക്കുന്നതിന് 25 ലക്ഷം വകയിരുത്തി.
അയപ്പന്‍മുടിയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പഠനത്തിന് അഞ്ച് ലക്ഷം രൂപയും, അയ്യങ്കാവ്, മാതിരപ്പിള്ളി എയ്ഡഡ് സ്‌കൂളുകളിലെ സായാഹ്ന ഭക്ഷണത്തിനായി രണ്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
നിലവിലെ ഡമ്പിങ് യാര്‍ഡിനോട് ചേര്‍ന്ന് ആറ് ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിന് 68 ലക്ഷം രൂപ മാറ്റിവച്ചിരിക്കുന്നു. സ്റ്റേഡിയം നിര്‍മാണത്തിനായി മലയന്‍ കീഴില്‍ മൂന്ന് ഏക്കര്‍ സ്ഥലം കണ്ടെത്തുകയും അതിനായി ഒന്നര കോടി രൂപവകയിരിത്തി. ഹഡ്‌കോ വായ്പ തുകയില്‍ നിന്ന് മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് നാല് കോടി രൂപ, ശുചിത്വ മിഷന്‍ ഗ്രാന്റ് ഉപയോഗിച്ച് ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഇലക്ട്രിഫിക്കേഷന്‍, പ്ലാസ്റ്റിക്ക് ഷ്രെഡിങ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കല്‍, അനുബന്ധ ജോലികള്‍ക്കായി 25 ലക്ഷം രൂപ ആധുനിക ശ്മശാനം 50 ലക്ഷം, അറവുശാലയ്ക്കായി 50 ലക്ഷവും വകയിരുത്തി.
സ്വഛ് ഭാരത് മിഷന്‍ പദ്ധതി 21 പൊതു ശൗചാലയങ്ങള്‍ നിര്‍മാണത്തിനായി പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്ഥല ലഭ്യത അനുസരിച്ച് അഞ്ച് പൊതു ശൗച്യാലയങ്ങള്‍ ഉടനടി നിര്‍മിക്കും. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്ക് 30 ലക്ഷവും പി.എം.വൈ നഗരം പദ്ധതി പ്രകാരം നഗരസഭയില്‍ 600 ഗുണഭോക്താക്കള്‍ക്കായി പദ്ധതി ആവിഷ്‌ക്കരിക്കുകയും ബജറ്റ് വര്‍ഷം 2.5 കോടി വകയിരുത്തിയിട്ടുണ്ട്.
ലൈഫ് പദ്ധതിയില്‍ 200 ഭൂരഹിത ഭവന രഹിതക്ക് സ്ഥലം കണ്ടെത്തി വീടൊരുക്കുന്നതിന് 20 കോടിയും, ഭൂമിയുള്ളവര്‍ക്ക് 1.20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ വായ്പ, മറ്റ് സ്രോതസുകള്‍ വഴി കണ്ടെത്തി വീട് പൂര്‍ത്തികരിക്കും. കൃഷി അനുബന്ധ മേഖലകള്‍, മൃഗ സംരക്ഷണം, ചെറുകിട സാമ്പത്തിക വികസനം എന്നിവയ്ക്ക് 69. 32 ലക്ഷവും, ദാരിദ്ര്യ ലഘൂകരണം14 കോടി, വനിത ശിശുക്ഷേമം 21.65 ലക്ഷം ആരോഗ്യ ശുചിത്വ, മാലിന്യസംസ്‌ക്കരണം73.6 ലക്ഷം, സാമൂഹ്യ സുരക്ഷ വിദ്യാഭ്യാസം 96.6 ലക്ഷം, സ്‌കൂളുകള്‍, അങ്കണവാടി ഉപകരണങ്ങള്‍, സ്റ്റേഷനറി, മെയ്ന്റനന്‍സ് 65 ലക്ഷം രൂപ, അങ്കണവാടി നിര്‍മാണം 15 ലക്ഷം, ഊര്‍ജം കുടിവെള്ള സംഭരണം 1.06 കോടി, പശ്ചാത്തല മേഖലയില്‍ റോഡുകള്‍ മരാമത്ത് പണികള്‍ക്കായി 6.3 കോടി, പട്ടികജാതി വിഭാഗങ്ങള്‍ക്കായി 99.25 ലക്ഷവും, പട്ടികവര്‍ഗത്തിനായി 4.9 ലക്ഷവും വകയിരുത്തിയിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.