2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കുടിവെള്ളവിതരണ ടാങ്കിന്റെ വാല്‍വില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു

കൊണ്ടോട്ടി: ചീക്കോട് കുടിവെള്ളപദ്ധതിയുടെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വാല്‍വില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പുളിക്കല്‍ പെരിയമ്പലം മേലെ വെട്ടാശ്ശേരി ദയാനന്ദന്‍ എന്ന ഉണ്ണികൃഷ്ണന്റെ മകന്‍ ജിഷ്ണു(19)ആണ് മരിച്ചത്. വാഴയൂര്‍ സാഫികോളജിനുസമീപം മുണ്ടകാശ്ശേരിയിലെ ടാങ്കിന്റെ വാല്‍വില്‍ വീണാണ് അപകടം. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ചീക്കോട് കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നതിനു മുന്നോടിയായി ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ജിഷ്ണു ഉള്‍പ്പെടെ നാലുപേര്‍ കരാര്‍ എടുത്താണ് ടാങ്ക് വൃത്തിയാക്കാനെത്തിയത്. ടാങ്കിലുണ്ടായിരുന്ന വെള്ളം ഒഴിവാക്കാനായി വാല്‍വ് തുറന്നപ്പോള്‍ വെള്ളത്തിന്റെയും വായുവിന്റെയും ശക്തിയില്‍ ജിഷ്ണു വാല്‍വിലേക്ക് വീഴുകയായിരുന്നു. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ പണിപ്പെട്ടാണ് ജിഷ്ണുവിനെ പുറത്തെടുത്തത്. ആംമ്പുലന്‍സും ഡോക്ടര്‍മാരും ഓക്‌സിജനുമായി സ്ഥലത്തെത്തിയിരുന്നു. പുറത്തെടുത്ത ഉടനെ ഓക്‌സിജന്‍ നല്‍കിയെങ്കിലും വൈകാതെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രജനിയാണ് മാതാവ്. സഹോദരങ്ങള്‍. നിഖില്‍, ലിഗ്മ, സേതുവാനന്ദ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.