2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കുടിവെള്ളക്ഷാമം രൂക്ഷം: നടപടിയെടുക്കാതെ അധികൃതര്‍

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. പാറച്ചോല, എലിപ്പാറ, ഊട് വഴി, നടുക്കണ്ടിപ്പാറ, വാളൂര്‍ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലായതിനാലാണ് കുടിവെള്ള വിതരണം വൈകാന്‍ കാരണമെന്ന ആരോപണവുമുണ്ട്. കഴിഞ്ഞ വര്‍ഷം വേനല്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ച കുടിവെള്ള വിതരണം ഈ വര്‍ഷം വേനല്‍ കനത്തിട്ടും തുടങ്ങാത്തതില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രധിഷേധമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.